തൗര്യത്രികം 2025: കലാകിരീടം ഗുരുപവനപുരിയിലേക്ക്…

ഓവറോൾ കിരീടവുമായി ഗുരുവായൂർ ഉപസഭാംഗങ്ങൾ

ചാലക്കുടി: യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ ചാലക്കുടി സി കെ എം എൻ എസ് എസ് സ്കൂളിൽ നടന്ന ഇരുപത്തിഎട്ടാമത് കലാ സാഹിത്യമേള തൗര്യത്രികത്തിൽ ഗുരുവായൂർ ഉപസഭ ഓവറോൾ ജേതാക്കൾ ആയി. ഇരിങ്ങാലക്കുട ഉപസഭ രണ്ടാം സ്ഥാനവും പെരുവനം ഉപസഭ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അഡീഷണൽ ഡി ജി പി, പി.വിജയൻ ഐ പി എസ് സമ്മാനങ്ങൾ നൽകി. നൂറ്റിപ്പന്ത്രണ്ട് ഇനങ്ങളിലായി രണ്ടായിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്തു.

സമാപന സമ്മേളനം സനീഷ് കുമാർ ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു

സമാപന സമ്മേളനം സനീഷ് കുമാർ ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി കെ ഡി ദാമോദരൻ സ്വാഗതം ആശംസിച്ചു. യോഗക്ഷേമ സഭ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ മേലേടം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എൻ.ഡി നമ്പൂതിരി മുഖ്യ അതിഥി ആയി. ചാലക്കുടി മുനിസിപ്പൽ ചെയർ പേഴ്സൻ ആലീസ് ഷിബു , വാർഡ് കൗൺസിലർ കെ. ബി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി,മധ്യ മേഖല സെക്രട്ടറി ഹരി പഴങ്ങാപറമ്പ്, യുവജന സഭ സംസ്ഥാന പ്രസിഡന്റ്‌ അജയ് ശർമ മുഞ്ഞുർളി,യുവജനസഭജില്ലാ പ്രസിഡന്റ്‌ ശ്രീകൃഷ്ണൻ പന്തൽ,വനിതാസഭ ജില്ലാ പ്രസിഡന്റ്‌ ഇന്ദു കുറുശ്ശാരൂർ, ജീവാമൃതം സെക്രട്ടറി എം ആർ.അജിത്കുമാർ , ദ്വിജക്ഷേമം പ്രതിനിധി അവണാവ് നാരായണൻ എന്നിവർ പ്രസംഗിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച സമുദായാംഗങ്ങളായ ജന പ്രതിനിധികൾക്ക് സ്വീകരണം നൽകി. ജനറൽ കൺവീനർ ദേവൻ കറേക്കാട് നന്ദി പ്രകാശിപ്പിച്ചു.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ഉപസഭാംഗങ്ങൾ
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ പെരുവനം ഉപസഭാംഗങ്ങൾ

 

വിജയികൾ Photo Booth ൽ എടുത്ത ചിത്രങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top