
ചാലക്കുടി: യോഗക്ഷേമ സഭ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇരുപത്തിഎട്ടാമത് കലാ സാഹിത്യമേള തൗര്യത്രികത്തിൻ്റെ ഉദ്ഘാടനം ചാലക്കുടി CKMNSS സ്കൂളിൽ യോഗക്ഷേമ സഭ സംസ്ഥാന ജനറൽ സെക്രട്ടറി P N ദാമോദരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
തൃശൂർ ജില്ലാ പ്രസിഡണ്ട് ശ്രീകുമാർ മേലേടം അധ്യക്ഷത വഹിച്ചു.
സംസ്ഥാന വനിതാ സഭ സെക്രട്ടറി ശ്രീമതി വത്സലാ പണിക്കം, യുവജനസഭ സംസ്ഥാന കമ്മറ്റി അംഗം ഇ. പി ശ്രീരാമൻ, സംസ്ഥാന വനിതാ സഭ ട്രഷറർ ശ്രീമതി അഞ്ജലി വേണാട്, വനിതാ സഭ മേഖല സെക്രട്ടറി ശ്രീകല അകഴി എന്നിവർ ആശംസനേർന്നു.
സ്വാഗത സംഘം കൺവീനർ കാവനാട് കൃഷ്ണൻ സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ കരുവാട് നാരായണൻ നന്ദിയും പറഞ്ഞു.
32 ഉപസഭകളിൽ നിന്നായി 2500 ഓളം പേർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
10 സ്റ്റേജുകളിലയാണ് മത്സരങ്ങൾ നടക്കുന്നത്.
മേള ഞായറാഴ്ച സമാപിക്കും.

