YCL 2026 ഫൈനലിൽ പെരുവനം ഉപസഭയ്ക്കെതിരെ വിജയിച്ച് നെല്ലായി ഉപസഭ കിരീടം നേടി. ഡിസംബർ 13,14,25 എന്നീ തീയ്യതികളിലായി തൃശ്ശൂർ പാറമേക്കാവ് കോളേജ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ പെരുവനം, നെല്ലായി, ഇരിങ്ങാലക്കുട, ഗുരുവായൂർ, പേരാമംഗലം, പൂപ്പത്തി, പൂക്കോട്, ചെറുവത്തേരി, വിൽവട്ടം, തലോർ എന്നീ ഉപസഭകളാണ് പങ്കെടുത്തത്.
ഫൈനലിൽ പെരുവനം 8 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എടുത്തപ്പോൾ നെല്ലായി 3.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 36 റൺസെടുത്ത് വിജയം കൈവരിച്ചു. നെല്ലായി ഉപസഭയിലെ ശ്രീകേഷ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ സെക്രട്ടറി ശ്രീ ദേവൻ കരേക്കാട് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വനിതാസഭ പ്രസിഡണ്ട് ശ്രീമതി ഇന്ദുമതി അന്തർജ്ജനം റണ്ണേഴ്സ് അപ്പിനുള്ള സമ്മാനദാനം നിർവ്വഹിച്ചു.
